Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Reading Experience

Middle East and Gulf

കമ്പിളികണ്ടത്തെ കൽഭരണികളുടെ വായനാനുഭവം പങ്കുവച്ച് ചി​ല്ല

റി​യാ​ദ്: ചി​ല്ല​യു​ടെ ഏ​പ്രി​ൽ മാ​സ വാ​യ​നാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മൂ​സ കൊ​മ്പ​ൻ തു​ട​ക്കം കു​റി​ച്ച​ത് "ക​മ്പി​ളി​ക​ണ്ട​ത്തെ ക​ൽ​ഭ​ര​ണി​ക​ൾ' എ​ന്ന ഓ​ർമ​ക്കു​റി​പ്പു​ക​ളു​ടെ സ​മാ​ഹാ​രം പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ്.

അ​തി​ജീ​വ​ന​ത്തി​ന്‍റെ അ​ത്ഭു​ത​ക​ര​മാ​യ അ​നു​ഭ​വ​ങ്ങ​ൾ നി​റ​ഞ്ഞ ഈ ​കൃ​തി, വി​ശ​പ്പ്, അ​വ​ഗ​ണ​ന, അ​നാ​ഥാ​ല​യ​ജീ​വി​തം, ഹോ​ട്ട​ൽ ജീ​വി​തം തു​ട​ങ്ങി പ​ല ക​ഠി​ന ഘ​ട്ട​ങ്ങ​ളി​ലൂ​ടെ ജീ​വി​ത​ത്തെ വീ​ണ്ടും തിരിച്ചു​പി​ടി​ക്കു​ന്ന ബാ​ബു എ​ബ്ര​ഹാ​മി​ന്‍റെ ഓ​ർ​മക​ളാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഈ ​കൃ​തി​യു​ടെ ആ​ധാ​ര​ശ​ക്തി ന​ന്ദി​ക്കു​ന്നേ​ൽ മേ​രി എ​ന്ന "അ​മ്മ'യാ​ണെ​ന്ന് മൂ​സ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജീ​വി​ത​ത്തിന്‍റെ ഇ​രു​ട്ടു​ക​ളി​ൽ നി​ന്ന് പ്ര​കാ​ശ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന ഒ​രു ക​രു​ത്താ​യ സാ​ന്നി​ധ്യ​മാ​യി അ​വ​രെ അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

"മ​ര​ണം' ത​ന്നെ ക​ഥ പ​റ​യു​ന്ന​വ​നാ​യി എ​ത്തു​ന്ന, ലോ​ക​പ്ര​ശ​സ്ത​മാ​യ "ദി ​ബു​ക്ക് തീ​ഫ്' എ​ന്ന കൃ​തി​യു​ടെ വാ​യ​നാ​നു​ഭ​വം സ്‌​നി​ഗ്ദ വി​പി​ൻ പ​ങ്കു​വ​ച്ചു.

മാ​ർ​ക്ക​സ് സു​സാ​ക് ര​ചി​ച്ച ഈ ​നോ​വ​ൽ, ലീ​സ​ൽ മെ​മിം​ഗ​ർ എ​ന്ന പെ​ൺ​കു​ട്ടി​യു​ടെ സാ​ഹ​സി​ക​ത​യി​ലൂ​ടെ, മ​ര​ണ​വും മ​നു​ഷ്യ​ന്‍റെ ക്രൂ​ര​ത​ക​ളും ദ​യ​യും സാ​ഹി​ത്യ​വും പ്ര​ണ​യ​വും ത​മ്മി​ലു​ള്ള സൂ​ക്ഷ്മ​ബ​ന്ധ​ങ്ങ​ൾ ആ​ഴ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു.

ര​ണ്ടാം ലോ​ക യു​ദ്ധ​കാ​ല​ഘ​ട്ട​ത്തി​ൽ, നാ​സി ജ​ർ​മ​നി​യി​ൽ ഹി​റ്റ്ല​ർ ന​യി​ച്ച ക്രൂ​ര​ത​ക​ളു​ടെ ഇ​ര​ക​ളാ​യ സാ​ധാ​ര​ണ മ​നു​ഷ്യ​രു​ടെ ജീ​വി​തം ഹൃ​ദ​യ​സ്പ​ർ​ശി​യാ​യി ചി​ത്രീ​ക​രി​ക്കു​ന്ന കൃ​തി​യാ​ണി​ത്. വി​കാ​ര​നി​ർ​ഭ​ര​മാ​യ അ​വ​ത​ര​ണ​ത്തി​ലൂ​ടെ​യാ​ണ് സ്‌​നി​ഗ്ദ​യു​ടെ ഈ ​വാ​യ​നാ​നു​ഭ​വം അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട​ത്.

ച​രി​ത്ര​വും ഭാ​വ​ന​യും ഇ​ട​ക​ല​രു​ന്ന ജി.ആ​ർ. ഇ​ന്ദു​ഗോ​പ​ൻ ര​ചി​ച്ച "ആ​നോ' എ​ന്ന നോ​വ​ലി​ലെ വി​സ്മ​യ​ക​ര​മാ​യ കാ​ഴ്ച​ക​ൾ ശ​ശി കാ​ട്ടൂ​ർ സ​ദ​സി​ന് മു​ന്നി​ൽ വി​വ​രി​ച്ചു.

500 വർഷം മു​ന്‍​പ് കൊ​ച്ചി​യി​ല്‍​നി​ന്ന് പോ​ര്‍​ച്ചു​ഗ​ല്‍ വ​ഴി റോ​മി​ലെ​ത്തി​ച്ച ഒ​രു ആ​ന​ക്കു​ട്ടി​യു​ടെ യാ​ത്ര​യും അ​ന്ന​ത്തെ മാ​ര്‍​പാ​പ്പ​യു​ടെ ഓ​മ​ന​യാ​യി​ മാ​റി​യ ഡാ​വി​ഞ്ചി, മൈ​ക്ക​ലാ​ഞ്ച​ലോ, റാ​ഫേ​ല്‍ തു​ട​ങ്ങി​യ മ​ഹാ​ശി​ല്പി​ക​ള്‍​ക്കൊ​പ്പം താ​മ​സി​ച്ച, സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സ​ലി​ക്ക​യു​ടെ പു​ന​ര്‍​നി​ര്‍​മി​തി​ക​ണ്ട ആ​ന​യു​ടെ​യും സ​ഹ​യാ​ത്രി​ക​രു​ടെ​യും ക​ഥ​യാ​ണ് ആ​നോ.

"എ​ൻ. ശ​ങ്ക​ര​യ്യ ജീ​വി​ത​വും പ്ര​സ്ഥാ​ന​വും' എ​ന്ന കൃ​തി​യു​ടെ വാ​യ​ന സ​തീ​ഷ് കു​മാ​ർ വ​ള​വി​ൽ അ​വ​ത​രി​പ്പി​ച്ചു. എ​ൻ. രാ​മ​കൃ​ഷ്ണ​ൻ ര​ചി​ച്ച ഈ ​ഓ​ർമ​ക്കു​റി​പ്പു​ക​ൾ, സി​പി​എമ്മിന്‍റെ മു​തി​ർ​ന്ന നേ​താ​വും സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​യു​മാ​യി​രു​ന്ന എ​ൻ. ശ​ങ്ക​ര​യ്യ​യു​ടെ ജീ​വി​ത​വും പ്ര​സ്ഥാ​ന​പ​ര​മാ​യ സം​ഭാ​വ​ന​ക​ളും വി​ശ​ദ​മാ​യി രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​ണ്.

ത​മി​ഴ്‌​നാ​ട്ടി​ലെ ക​മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​ന​ത്തി​ലെ പ്ര​മു​ഖ​നാ​യ ശ​ങ്ക​ര​യ്യ, എ​ട്ട് വ​ർ​ഷം ജ​യി​ൽ​വാ​സ​വും മൂ​ന്ന് വ​ർ​ഷം ഒ​ളി​വു​ജീ​വി​ത​വും അ​നു​ഭ​വി​ച്ച ഒ​രു ക​രു​ത്ത​നാ​യ പോ​രാ​ളി​യാ​യി​രു​ന്നു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​തം ത​ന്നെ ത​മി​ഴ്‌​നാ​ട്ടി​ലെ ക​മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​ന​ത്തി​ന്‍റെ ച​രി​ത്ര​ത്തെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തും ഇ​ന്നും ന​മു​ക്ക് പ്ര​ചോ​ദ​ന​വും ഊ​ർ​ജ​വും ന​ൽ​കു​ന്ന​തു​മാ​ണെ​ന്ന് സ​തീ​ഷ് പ​റ​ഞ്ഞു.

പു​സ്ത​ക​വാ​ത​ര​ണ​ത്തി​ന് ശേ​ഷം ന​ട​ന്ന ച​ർ​ച്ച​യ്ക്ക് സീ​ബ കൂ​വോ​ട് തു​ട​ക്കം കു​റി​ച്ചു. ന​ജീം കൊ​ച്ചു​ക​ലു​ങ്ക്, നാ​സ​ർ കാ​ര​ക്കു​ന്ന്, സ​ബീ​ന എം. ​സാ​ലി, അ​നി​ത്ര ജ്യോ​മി, രാ​ജേ​ഷ് ഓ​ണ​ക്കു​ന്ന്, അ​ന​സ്, അ​ജി​ത രാ​ജേ​ഷ്, സു​നി​ൽ സു​ലൈ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ച​ർ​ച്ച​ക​ൾ ഉ​പ​സം​ഹ​രി​ച്ചു​കൊ​ണ്ട് ജോ​മോ​ൻ സ്റ്റീ​ഫ​ൻ സം​സാ​രി​ച്ചു. സു​രേ​ഷ് ലാ​ൽ മോ​ഡ​റേ​റ്റ​ർ ആ​യി​രു​ന്നു.

Latest News

Corehub Up